ന്യൂഡൽഹി: ഹോളിവുഡ് വെറ്ററൻ ആർനോൾഡ് ഷ്വാർസെനഗറിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. 74ാം വയസ്സിലും ജിമ്മിൽ ചെലവിടുന്ന ചിത്രം നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിച്ച് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫിറ്റ്‌നസിനെ അഭിനന്ദിച്ച് രണ്ടായിരത്തോളം കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുകയാണ്. 22.4 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിൽ 'ടെർമിനേറ്ററെ' പിന്തുടരുന്നത്.
ബോഡി ബിൽഡറായി കരിയർ ആരംഭിച്ച ഷ്വാർസെനഗർ ടെർമിനേറ്റർ സീരീസ്, ടോട്ടൽ റീകാൾ, പ്രിഡേറ്റർ, പമ്പിങ് അയൺ, ട്വിൻസ്, ട്രൂ ലൈസ്, കിന്റർഗാർട്ടൻ കോപ്പ്, കമാൻഡോ, കോനൻ ദി ബാർബേറിയൻ തുടങ്ങിയ ജനപ്രിയ ഹോളിവുഡ് ഹിറ്റുകളിലൂടെ ലോകമെങ്ങുമുള്ള സിനിമ പ്രേമികളുടെ മനം കവർന്നയാളാണ്. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായിരുന്ന അദ്ദേഹം കാലിഫോർണിയ ഗവർണറായി രാഷ്ട്രീയത്തിലും തിളങ്ങിയിരുന്നു. ടൈം മാഗസിൻ 2004ലും 2007ലും ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഷ്വാർസെനഗറിനെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.