ഹിന്ദു പേരിൽ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തി, മാതാപിതാക്കള്‍ വിവാഹത്തെ എതിർത്തു; വെളിപ്പെടുത്തി ഗൗരി ഖാൻ

ബോളിവുഡിലെ മാതൃക ദമ്പതികളെന്നാണ് ഷാറൂഖ് ഖാനും ഗൗരി ഖാനും അറിയപ്പെടുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 1991ലാണ് ഇരുവരും വിവാഹിതരായത്. ഒന്നിച്ചുളള ജീവിതം ആരംഭിച്ചിട്ട് മുപ്പത് വർഷത്തിലേറെ ആകുന്നെങ്കിലും താരങ്ങളുടെ പ്രണയവും വിവാഹമെല്ലാം ഇന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 

 തുടക്കത്തിൽ ഷാറൂഖ് ഖാനുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബാംഗങ്ങൾക്ക് താൽപര്യമില്ലായിരുന്നു. മതവും സിനിമയോടുളള താൽപര്യവും പ്രായവുമെല്ലാം കുടുംബത്തിൽ പ്രശ്നമായിരുന്നു. ഗൗരി ഖാനാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹിതരാകുമ്പോൾ ഗൗരിക്ക് 21 വയസും ഷാറൂഖിന് 26 ആയിരുന്നു പ്രായം.

'വ്യത്യസ്ത മതം, സിനിമ സ്വപ്നം, രണ്ട് പേരും ചെറുപ്പം ഇതെല്ലാം വിവാഹത്തിന് വലിയ തടസങ്ങളായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ അഭിനവ് എന്ന പേരിലാണ് ഷാറൂഖിനെ ആദ്യം പരിചയപ്പെടുത്തിയത്. ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അത്. പക്ഷേ അത് വെറും അപക്വമായ തീരുമാനമായിരുന്നു'- ഗൗരി അഭിമുഖത്തില്‍ പറഞ്ഞു.

Tags:    
News Summary - Gauri Khan’s parents were not in favour of her inter-faith marriage with Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.