ദിവസവും രണ്ട് മൂന്ന് മണിക്കൂർ വർക്കൗട്ട്; മോഹൻലാൽ വാലിബനായത് ഇങ്ങനെ...

 മോഹൻലാൽ- ലിജോ ജോസ്  കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇതാദ്യമായിട്ടാണ് മോഹൻലാലും ലിജോയും ഒന്നിക്കുന്നത്.

ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വാലിബനാകാൻ മോഹൻലാൽ എടുത്ത തയാറെടുപ്പിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ജിം ട്രെയ്നർ ജെയ്‌സൺ പോൾസൺ . സോഷ്യൽ മീഡിയയിൽ  വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. നേരിൽ നിന്ന് മലൈക്കോട്ടൈ വാലിബനിലേക്കുള്ള അവിശ്വസനീയമാ മാറ്റം എന്ന് കുറിച്ചുകൊണ്ടാണ് ജെയ്സൺ  വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

'വാലിബനിലെ ലാലേട്ടന്റെ ലുക്ക് കണ്ടപ്പോൾ ഒത്തിരിപ്പേർ എനിക്ക് മെസേജും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് മെസേജ് വന്നപ്പോൾ അക്കാര്യം എല്ലാവരോടും പറയണമെന്ന് കരുതി. രണ്ട് വർഷം മുൻപാണ് മലൈക്കോട്ടെ വാലിബന്റെ ഐഡിയ വരുന്നത്. അന്ന് തന്നെ ലാലേട്ടൻ എന്നോട് പറയുകയും ചെയ്തു. ഒരു പ്രത്യേക കാരണത്താൽ എക്‌സസൈസ് ചെയ്യാനൊക്കെ ലാലേട്ടന് ബുദ്ധിമുട്ടുണ്ടായിരുന്നു. അതെന്താണെന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷെ ലാലേട്ടൻ എടുത്ത ഡിസിഷൻ ആണ് എല്ലാത്തിനും കാരണം.

ലണ്ടൺ, മൊറോക്കോ, രാജസ്ഥാൻ, ഡൽഹി, മുംബൈ, കേരള എന്നിങ്ങനെ എവിടെ പോയാലും എല്ലാ ദിവസവും ജിമ്മിൽ പോയി രണ്ട്, മൂന്ന് മണിക്കൂർ വർക്കൗട്ട് ചെയ്യും. അത് രാവിലെയായാലും വൈകുന്നേരം ആയാലും. ഡിസിഷൻ, ഡിറ്റർമിനേഷൻ, ഡിസിപ്രിൻ, ഡിലിവേർഡ് എന്നിവയാണ് അദ്ദേഹത്തിന്റെ വാലിബൻ ലുക്കിന് പിന്നിൽ' -ജെയ്‌സൺ വ്യക്തമാക്കി.

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം വൻതാരനിരയാണ് അണിനിരക്കുന്നത്. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.


Tags:    
News Summary - Gym Trainer Dr. Jaison Reveals Mohanlal's Unbelievable Transformation from Neru to Malaikottai Vaaliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.