തമിഴിലും ഭ്രമയുഗം; മമ്മൂട്ടിയോടുള്ള ആരാധന പങ്കുവെച്ച് സംവിധായകൻ സെൽവരാഘവൻ

മ്മൂട്ടി ചിത്രമായ ഭ്രമയുഗത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച്  തമിഴ് സിനിമലോകം. 0.12 കോടിയാണ് ചിത്രം തമിഴ്നാട്ടിൽ ആദ്യദിനം നേടിയത്. ഭ്രമയുഗം തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് കോളിവുഡ് സിനിമലോകം എത്തിയിരുന്നു. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ ഒരു പ്രകടനമെന്നാണ് ചിത്രം കണ്ടതിന് ശേഷം തമിഴ് സംവിധായകൻ വസന്ത ബാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇപ്പോഴിതാ ചിത്രത്തെ‍യും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് നടൻ ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ എത്തിയിരിക്കുകയാണ്. മമ്മൂട്ടി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് ചുവടെയായിരുന്നു പ്രതികരണം. 

'ഞാൻ സാറിന്റെ ഡൈ ഹാർട്ട് ഫാനാണ്... വൗ മൈൻഡ് ബ്ലോയിങ്' എന്നായിരുന്നു കമന്റ്.

മമ്മൂട്ടിയെ കൂടാതെ സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരാണ് ഭ്രമയുഗത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം ഒരുക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയു​ഗം നിമിച്ചിരിക്കുന്നത്.


Tags:    
News Summary - I'm your die-hard fan: Director Selvaraghavan expresses admiration for Mammootty's Bramayugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.