ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് താരങ്ങളാണ്. ഐ.എം.ഡി.ബി പുറത്തുവിട്ട റിപ്പോർട്ട് പ്രിയങ്ക ചോപ്രയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. 10 മുതൽ 40 കോടി വരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമാണ് നടി
പ്രിയങ്ക ചോപ്രക്ക് ശേഷം ദീപിക പദുകോണാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക.15 മുതൽ 30 കോടിവരെയാണ് നടിയുടെ പ്രതിഫലം. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്തും ഏറെ ആരാധകരുള്ള താരമാണ് ദീപിക. ഒരു ചിത്രത്തിനായി കങ്കണ വാങ്ങുന്നത് 15 കോടി മുതൽ 27 കോടി വരെയാണ്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് കത്രീന കൈഫ്. ഐ. എം.ഡി.ബി പുറത്തു വിട്ട റിപ്പോർട്ട്പ്രകാരം15 മുതൽ 27 കോടി വരെയാണ് നടി ഒരു ചിത്രത്തിനായി വാങ്ങുന്നത്. ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ആലിയ ഭട്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുകയാണ് താരം. 10 കോടി മുതൽ 20 കോടിവരെയാണ് നടിയുടെ പ്രതിഫലം. 8-12 കോടിയാണ് നടി അനുഷ്ക ശർമയുടെ പ്രതിഫലം.
ബോളിവുഡ് ചിത്രങ്ങളിൽ നടി ഐശ്വര്യ റായി ബച്ചൻ അധികം സജീവമല്ലെങ്കിലും നടിക്ക് ആരാധകർക്ക് കുറവൊന്നുമില്ല. മണിര്തനം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ആഷ് ചിത്രം. 10 കോടിയാണ് ഒരു ചിത്രത്തിനായി ഐശ്വര്യ റായി വാങ്ങുന്നത്.
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര ബോളിവുഡ് പ്രവേശനത്തിന് തയാറെടുക്കുകയാണ്. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലൂടെയാണ് നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒരു ചിത്രത്തിന് 2 മുതൽ 10 കോടിവരെയാണ് നടി വാങ്ങുന്നത്.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് സാമന്ത. സിനിമയെ പോലെ തന്നെ വെബ്സീരീസിലും നടി സജീവമാണ്. മൂന്ന് കോടി മുതൽ 8 കോടിവരെയാണ് നടിയുടെ പ്രതിഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.