'മൂന്ന് മണിക്കൂർ ജവാൻ കണ്ടിരിക്കാൻ കഴിഞ്ഞില്ല', റിലീസിന് മുമ്പ് റിവ്യൂ! സത്യാവസ്ഥ ഇത്...

 പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ഷാറൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബോളിവുഡ് ഇതുവരെ പരീക്ഷിക്കാത്ത ഷാറൂഖ് ഖാന്റെ മാസ് മസാല ചിത്രമാണ് ജവാനെന്നാണ്  പ്രേക്ഷകർ പറയുന്നത്.

അതേസമയം ജവാൻ തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിനെതിരെ  വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. സിനിമയുടെ റിലീസിന് മുമ്പാണ് നെഗറ്റീവ് റിവ്യൂ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

'ഞാൻ ഇന്ന് ലണ്ടനിൽ നിന്ന് ജവാൻ ചിത്രം കണ്ടു. വാക്കുകൾകൊണ്ട് പറയാൻ സാധിക്കില്ല. അത്രക്ക് മോശമായിരുന്നു. മൂന്ന് മണിക്കൂർ ചിത്രം കണ്ടിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. തികച്ചും അസഹനീയം. ഇതൊരു ഹിന്ദി ചിത്രമല്ല, സൗത്ത് മസാല ചിത്രമാണ്- എന്നായിരുന്നു ട്വീറ്റ്. ഇത് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ട്വീറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായതോടെ പ്രതികരിച്ച് എസ്. ആർ.കെ ഫാൻസ് രംഗത്ത് എത്തുകയും ചെയ്തു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു പ്രതികരണം. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.


'ജവാനെ കുറിച്ച് പുറത്തു പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ചിത്രത്തിന് വേണ്ടി പ്രത്യേകം സ്ക്രീനിങ് നടത്തിയിട്ടില്ല. തെറ്റായ അവലോഖനത്തിൽ വിശ്വസിക്കാതിരിക്കൂ. വഞ്ചിതരാവാതിരിക്കൂ'... എന്നായിരുന്നു ട്വീറ്റ്. ഫേക്ക് റിവ്യൂസ് SayNoToFakeReviews എന്നീ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

  അതേസമയം ആദ്യ പ്രദർശനം കഴിയുമ്പോൾ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഷാറൂഖ് ഖാനെ മാത്രമല്ല വില്ലനായി എത്തിയ വിജയ് സേതുപതിയേയും നയൻതാരയേയും ബോളിവുഡ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.


Tags:    
News Summary - Jawan FIRST review out: Story unbearable? Read her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.