ഫോൺ എടുക്കില്ല; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ആയിരിക്കാമെന്ന് മകൾ; ബച്ചന്റെ മോശം സ്വഭാവത്തെക്കുറിച്ച് ജയ ബച്ചൻ

ബോളിവുഡിലെ സൂപ്പർ താരജോഡികളാണ് അമിതാഭ് ബച്ചനും ജയയും. 1973 ജൂണ്‍ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. തുടർന്ന് ജയ ബച്ചൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തു.

ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ഒരു മോശം സ്വഭാവത്തെക്കുറിച്ച് പറയുകയാണ് ജയ. ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതി ഷോയിലാണ് പരാതി പറഞ്ഞത്. അമിതാഭ് വിളിച്ചാൽ ഫോൺ എടുക്കില്ലെന്നായിരുന്നു ജയയുടെ പരാതി. ഇതിന് രസകരമായ മറുപടിയും ബച്ചൻ നൽകിയിട്ടുണ്ട്.' മകൾ ശ്വേതയും ചെറുമകൾ നവ്യ നന്ദയും അതിഥികളായെത്തിയ എപ്പിസോഡിൽ വിഡിയോ കോൺഫറൻസിൽ ജയ എത്തിയിരുന്നു.

'അദ്ദേഹത്തിന് (അമിതാഭ് ബച്ചന്) അഞ്ചോ ഏഴോ ഫോണുകളുണ്ട്. പക്ഷെ വിളിച്ചാൽ ഫോൺ എടുക്കല്ല. നിങ്ങൾക്ക് ആർക്കും വിളിക്കാം,പക്ഷെ മറുപടി കിട്ടില്ല. അദ്ദേഹം വീട്ടിൽ ഇല്ലാത്തപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ അറിയിച്ചില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെടും. വിളിക്കുമ്പോൾ ഫോൺ എടുത്താൽ അല്ലേ കാര്യങ്ങൾ അറിയിക്കാൻ  സാധിക്കൂ'-ജയ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു രസകര സംഭവം ചെറുമകൾ നവ്യയും പങ്കുവെച്ചു. 'ഒരിക്കൽ മുത്തശ്ശി യാത്ര പോയി. വീട്ടിലേക്ക് തിരികെ വരും നേരം വിമാനം കയറിയെന്ന് ഫാമിലി വാട്സപ്പ് ഗ്രൂപ്പിൽ മെസേജ് ഇട്ടു. മുത്തശ്ശൻ ഒഴികെ എല്ലാവരും കണ്ടു. നാല് അഞ്ച് മണിക്കൂറിന് ശേഷം അദ്ദേഹം ഓക്കെ എന്ന് മറുപടി അയച്ചു. ആ സമയത്ത് മുത്തശ്ശി വീട്ടിലുണ്ടായിരുന്നു'. ഉടൻ തന്നെ, നെറ്റ് വര്‍ക്ക് ഇല്ലാത്തത് കൊണ്ടാണ് മറുപടി നൽകാൻ വൈകിയതെന്ന് ബച്ചന്‍ ന്യായീകരിച്ചു. അതിന് മകൾ ശ്വേതയാണ് മറുപടി നൽകിയത്, 'ആ സമയത്തെല്ലാം അദ്ദേഹം ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ആയിരുന്നിരിക്കണം. പിന്നെ എങ്ങിനെയാണ് നെറ്റ് വര്‍ക്ക് ഇല്ലാതാകുന്നത്'-  ബച്ചനെ  ഉത്തര മുട്ടിച്ചുകൊണ്ട് ശ്വേത പറഞ്ഞു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയിലാണ് ജയ ഒടുവില്‍ അഭിനയിച്ചത്. കല്‍കി 2898 എ.ഡിയാണ് അമിതാഭ് ബച്ചന്റെ പുതിയ ചിത്രം.

Tags:    
News Summary - Jaya Bachchan Accuses Amitabh Bachchan of NOT Answering Her Calls: 'Koi Gambheer Baat...' | Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.