കങ്കണ ചിത്രം തേജസിന്റ പ്രദശനം നിർത്തിവെച്ചു. സിനിമാ കാണാൻ ആളുകൾ വരാതിരുന്നതിനെ തുടർന്നാണ് തിയറ്റർ ഉടമകൾ മോന്‍റണിങ് ഷോ നിർത്തിയത്. ഞായറാഴ്ച പോലും തേജസ് കാണാൻ ആളുകൾ തിയറ്ററുകളിൽ എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് പലസ്ഥലങ്ങളിലും ഷോ മുടങ്ങിയിരുന്നു.
തേജസ് ചിത്രം കാണാൻ ആളുകൾ തിയറ്ററുകളിൽ വരാത്തതിന്റെ കാരണം വ്യക്തമല്ലെന്നാണ് ബിഹാർ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 'ഞായറാഴ്ചയും പൊതു അവധിയായിട്ടുപോലും കേവലം 10,12 പേർ മാത്രമാണ് ചിത്രം കാണാൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ തിങ്കളാഴ്ച ഒരാൾ പോലും ചിത്രത്തിന് ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്നാണ് മോണിങ് ഷോ കാൻസൽ ചെയ്തതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
തേജസ് അത്രമോശം ചിത്രമല്ലെന്നും പക്ഷെ വി.എഫ്. എക്സിൽ അൽപം സങ്കേതിക പ്രശ്നങ്ങളുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ ചിത്രം ആളുകൾ നിരസിക്കുന്ന കാര്യം അറിയില്ലെന്നും വ്യക്തമാക്കി.
പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളിൽ ആളുകൾ കയറാഞ്ഞതിനെ തുടർന്ന് പ്രേക്ഷകരെ ചിത്രം കാണാൻ ക്ഷണിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു. 'കോവിഡിനു മുമ്പ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല'- എന്നായിരുന്നു കങ്കണ പറഞ്ഞത്.
ഈ വർഷത്തെ ഏറ്റവും വലിയ ദുരന്ത ചിത്രമായി മാറുകയാണ് കങ്കണയുടെ തേജസ്. ഒക്ടോബർ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം നാല് ദിവസംകൊണ്ട് 4.15 കോടി രൂപ മാത്രമാണ് നേടാനായത്. സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിനെയാണ് കങ്കണ അവതരിപ്പിച്ചത്. ഇതിനു മുമ്പ് കങ്കണ പ്രധാന വേഷത്തില്‍ എത്തിയ ചന്ദ്രമുഖി 2 വൻ പരാജയമായിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ചന്ദ്രമുഖിയുടെ രണ്ടാംഭാഗമായിരുന്നു ഈ ചിത്രം.2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ദുരന്തമായിരുന്നു.
'എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. അതേസമയം പുതിയ ചിത്രങ്ങളൊന്നും നടി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.