ആവറേജ് സിനിമകളെ പുകഴ്ത്താനായി ആദ്യദിനം തിയറ്ററുകളിൽ പണം നൽകി ആളുകളെ അയക്കാറുണ്ടെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമ റിലീസായതിന് ശേഷമാണ് നിർമാതാവ് എന്ന നിലയിൽ ജോലികൾ തുടങ്ങുന്നതെന്നും ഒരു പോരാളിയെപ്പോലെ സ്വന്തം സിനിമയെ ഏറ്റെടുക്കണമെന്നും കരൺ ജോഹർ പറഞ്ഞു.
' തന്റെ ആവറേജ് സിനിമകൾ വിജയിപ്പിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സിനിമയുടെ റിലീസിങ് ദിവസം തിയറ്ററിൽ നിന്നുള്ള പ്രതികരണം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതിനായി സിനിമയെ പുകഴ്ത്തി പറയാനായി ആദ്യദിനം ആളുകളെ അയക്കാറുണ്ട്. എല്ലാ നിർമാതാക്കളും ചെയ്യാറുണ്ട്. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. ആവേറജ് സിനിമകൾ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെടാനുള്ള മാർഗമാണിത്.
സിനിമയുടെ റിലീസിന് ശേഷമാണ് നിർമാതാവിന്റെ ജോലികൾ ആരംഭിക്കുന്നത്. തന്റെ സിനിമ ആളുകളിലേക്ക് എത്തിക്കാനായി സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യും. സിനിമ നല്ലതാണെങ്കിൽ അതിന്റെ ആവശ്യമില്ല. ബോക്സോഫീസിൽ നല്ല പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ സമാധാനത്തോടെ വീട്ടിലിരിക്കാം. ശരാശരി സിനിമകൾ മികച്ചതായി ചിത്രീകരിക്കേണ്ട സഹചര്യം വരാറുണ്ട്'- കരൺ ജോഹർ പറഞ്ഞു.
ആലിയ ഭട്ട് - രൺബീർ സിങ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങി കരൺ ജോഹർ ചിത്രം. 2023 ൽ തിയറ്ററുകളുലെത്തിയ ചിത്രം 350 കോടിയാണ് സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.