സിനിമ തിയറ്ററുകളിൽ; പ്രതിഫലം തിരികെ നൽകി കാർത്തിക് ആര്യൻ

ല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഷെഹ്സാദ. കാർത്തിക് ആര്യനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ കാർത്തിക് ആര്യൻ വാങ്ങിയ പ്രതിഫലം തിരികെ നൽകിയിരുന്നു. ഇപ്പോഴിതാ പ്രതിഫലം തിരികെ നൽകാനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടൻ. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കത്തിൽ പ്രതിഫലം വാങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നൽകുകയായിരുന്നെന്ന് കാർത്തിക് ആര്യൻ പറഞ്ഞു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് നടൻ.

തുടക്കത്തിൽ നിർമാണത്തിൽ പങ്കാളിയായിരുന്നില്ല. അഭിനേതാവ് എന്ന നിലയിൽ പ്രതിഫലം ലഭിച്ചിരുന്നു. പിന്നീട് സിനിമ ഒരു പ്രതിസന്ധിയിൽ അകപ്പെട്ടു. ആരെങ്കിലും നിർമാണത്തിലേക്ക് വരേണ്ട ഒരു സാഹചര്യമുണ്ടായി. തുടർന്ന് സിനിമയുടെ നിർമാതാക്കളുമായി നടത്തി ചർച്ചക്ക് ശേഷം പ്രതിഫലം തിരികെ നൽകുകയായിരുന്നു- കാർത്തിക് ആര്യൻ പറഞ്ഞു.

Tags:    
News Summary - Kartik Aaryan opens Up about why he returned his remuneration as actor for Shehzada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.