അമിതാഭ് ബച്ചൻ ചികിത്സ സഹായം വാഗ്ദാനം ചെയ്തതായി കോൻ ബനേഗ ക്രോർപതി സീസൺ 16 മത്സരാർഥി നരേഷി മീണ. ചികിത്സക്ക് പണം കണ്ടെത്താനായാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും വലിയ തുക ആവശ്യമാണെന്നു ഒരു ദേശീയ മാധ്യമത്തിേനാട് പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബ്രെയിൻ ട്യൂമറുമായി മല്ലിടുന്നതിനെക്കുറിച്ച് പറഞ്ഞത്. നിറകണ്ണുകളോടെയാണ് ബച്ചൻ ഉൾപ്പെടെ ഷോയിലുണ്ടായിരുന്ന എല്ലാവരും നരേഷി മീണയുടെ വാക്കുകൾ കേട്ടത്. തുടർന്നാണ് 27 കാരിക്ക് താരം ചികിത്സ സഹായം വാഗ്ദാനം ചെയ്തത്.
'അമിതാഭ് ജിയുടെ ടീം അംഗങ്ങൾ ബന്ധപ്പെട്ടിരുന്നു. ചികിത്സക്ക് വിധേയമാക്കാൻ ആഗ്രഹിക്കുന്ന ആശുപത്രിയെയും ഡോക്ടറെയും തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടുണ്ട്. ശേഷം അവർ ആശുപത്രിയുമായി ബന്ധപ്പെട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചികിത്സക്ക് ആവശ്യമായ മുഴുവൻ പണവും നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. കെ.ബി.സിയിലൂടെയാണ് ബച്ചനെ കാണാനും സംസാരിക്കാനും സാധിച്ചത്. ആളുകൾ ഇപ്പോൾ എന്നെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഷോ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു'-രേഷി മീണ പറഞ്ഞു.
രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശിയാണ് നരേഷി മീണ. സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ വിജയിച്ചിരുന്നു, എന്നാൽ ആ സ്ഥാനത്തേക്ക് യോഗ്യത നേടിയതിന് തൊട്ടുപിന്നാലെയാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.. 2018 മുതൽ ഇതുമായി ബന്ധപ്പെട്ട് കുറെ ചികിത്സകളും സർജറികളും ചെയ്തിട്ടുണ്ടെന്നും നരേഷി മീണ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ട്യൂമർ നീക്കം ചെയ്യാനുള്ള പ്രോട്ടോൺ തെറാപ്പിക്ക് പണം നൽകാമെന്നാണ് അമിതാഭ് ബച്ചൻ വാഗ്ദാനം ചെയ്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.