വിവാഹ വാർത്തകളിൽ പ്രതികരിച്ച് നടി കീർത്തി സുരേഷ്. തിരുപ്പതി ക്ഷേത്ര ദർശനത്തിന് ശേഷമാണ് വിവാഹ വിശേഷം പങ്കുവെച്ചത്. ഡിസംബറൽ ഗോവയിൽ വെച്ചാകും വിവാഹമെന്നാണ് നടി പറഞ്ഞത്.
'ഡിസംബറില്‍ ഞാന്‍ വിവാഹം കഴിക്കുകയാണ്. അതുകൊണ്ടാണ് ഞാന്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയത്. ഗോവയില്‍ വച്ചാണ് വിവാഹം നടക്കുക'- കീര്‍ത്തി സുരേഷ് പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്.ബാല്യകാല സുഹൃത്തായ ആന്‍റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ആന്റണിക്കൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചിരുന്നു.
രണ്ട് തരം ചടങ്ങുകളോടെയായിരിക്കും കീര്‍ത്തി സുരേഷിന്‍റെ വിവാഹം നടക്കുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.12ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം.രണ്ടാമത്തെ ചടങ്ങ് നടക്കുന്നത് വൈകിട്ടാണ്. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹചടങ്ങുകളിൽ പങ്കെടുക്കുകയെന്നാണ് വിവരം .വിവാഹത്തിന് മുന്നോടിയായുളള ചടങ്ങുകള്‍ ഡിസംബര്‍ 10ന് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.വിജയ് നായകനായെത്തിയ തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. തമിഴില്‍ സമാന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.