ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത' പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ! രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്...

ദുൽഖർ സൽമാൻ-അഭിലാഷ് ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'കിങ് ഓഫ് കൊത്ത' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി  എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തുടക്കത്തിൽ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.  എന്നാൽ  ഇതൊന്നും ചിത്രത്തെ  ബാധിച്ചിട്ടില്ലെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ  നൽകുന്ന സൂചന.

പാൻ ഇന്ത്യൻ ചിത്രമായ 'കിങ് ഓഫ് കൊത്ത'  മലയാളത്തിൽ നിന്ന് മാത്രം 7.8 കോടിയാണ് കളക്ഷൻ ഇനത്തിൽ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2.05 കോടിയാണ് രണ്ടാം ദിവസം കിങ് ഓഫ് കൊത്ത കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്. 5.75 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ. 6.6 കോടിയണ് ആദ്യദിവസം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്ന് നേടിയത്. ഇന്ത്യ ടു ഡെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം രണ്ട് ദിവസം കൊണ്ട് 8.60 കോടിയാണ് ചിത്രം  നേടിയത്.

രണ്ട് വർഷത്തിന് ശേഷമാണ് ഒരു മലയാള ചിത്രവുമായി ദുൽഖർ എത്തുന്നത്. കിങ് ഓഫ് കൊത്തയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ എത്തിയിരുന്നു. നിങ്ങളുടെ വലിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും ഓരോ സിനിമയും ഓരോ സെറ്റും പുതിയ പഠനാനുഭവമാണെന്നും ദുൽഖർ  സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - 'King of Kotha' box office collection Day 2: Dulquer's film earns Rs 8.60 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.