'കേക്ക് മുറിക്കുന്നത് ചേച്ചിക്ക് വലിയ ഇഷ്ടമാണ്', സുബിയില്ലാത്ത ആദ്യ പിറന്നാൾ; നിറകണ്ണുകളോടെ കുടുംബം- വിഡിയോ

കാലത്തിൽ വിടപറഞ്ഞുപോയ  നടിയും അവതാരകയുമായ  സുബി സുരേഷിന്റെ ജന്മ വാർഷികത്തിൽ ഓർമ പങ്കുവെച്ച് കുടുംബം.സുബിക്ക് കേക്ക് മുറിക്കുന്നത് ഇഷ്ടമാണെന്നും എവിടെയോ ഉണ്ടെന്നുള്ള തോന്നലിലാണ് തങ്ങൾ ജീവിക്കുന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. യുട്യൂബ് ചാനലിൽ കേക്ക് മുറിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സുബിയുടെ സുഹൃത്തുക്കളും വീട്ടിൽ എത്തിയിരുന്നു.

'സുബി അടുത്ത് ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. സ്വന്തം സന്തോഷത്തെക്കാളും മറ്റുള്ളവരുടെ സന്തോഷമായിരുന്നു സുബിക്ക് വലുത്. ഞങ്ങൾക്കൊപ്പമില്ലെന്ന് തോന്നുന്നില്ല. വേറെ എവിടെയൊ ഇരുന്ന് സുബി ഇതെല്ലാം കാണുന്നുണ്ടാകും'- കലാഭവൻ രഹുൽ പറഞ്ഞു.

കേക്ക് മുറിക്കുന്നത് സുബി ചേച്ചിക്ക് വലിയ ഇഷ്ടമാണ്. ചേച്ചിക്കായി ഞങ്ങൾ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. ആരുടെ പിറന്നാളാണെങ്കിലും കേക്ക് മുറിക്കണമെന്ന് ചേച്ചിക്ക് നിർബന്ധമായിരുന്നു. ചേച്ചി ഇത് കാണുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്- സഹോദരി പറഞ്ഞു.

കരൾ രോഗത്തെ തുടർന്ന് ഈ കഴിഞ്ഞ ഫെബ്രുവരി 22നാണ് സുബി സുരേഷ് അന്തരിക്കുന്നത്. കരൾ മാറ്റിവെക്കൽ സർജറിക്കൊരുങ്ങുമ്പോഴാണ് നടിയെ മരണം കവർന്ന് എടുത്തത്.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായിരുന്നു സുബി സുരേഷ്. സിനിമാല എന്ന ഹാസ്യപരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിപ്പട്ടളം എന്ന ഷോയും നടിയുടെ ജനപ്രീതി വർധിപ്പിച്ചു. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Full View


Tags:    
News Summary - Late Actress Subi Suresh's Family Shares Memory Of Her Birth Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.