ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്റിയ ദമ്പതികൾക്കിടിയിലെ രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികൾ. ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ മുഴുവൻ ഈ താര ദമ്പതികൾക്ക് ആരാധകരേറെയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച പുതിയ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 'ലവ് ഹാസ് മെനി ഫ്ലേവേഴ്സ്' എന്ന ടാഗ് ലൈനോടെയാണ് വിഡിയോ. 'ട്രാൻസ്' സിനിമക്ക് ശേഷം ഫഹദും നസ്റിയയും സ്ക്രീനിൽ വീണ്ടും ഒന്നിച്ചപ്പോൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ഇരുവരും ഒന്നിച്ചഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളോട് താരതമ്യപ്പെടുത്തിയുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. ഇത് സിനിമയാണോ ഷോർട്ട് ഫിലിമാണോ വെബ് സീരീസാണോ,പരസ്യചിത്രമാണോ,സോഷ്യൽ മീഡിയ കാമ്പയനിങ്ങാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ. സെപ്റ്റംബർ 21ന് പുറത്തിറങ്ങിയ ആദ്യ വിഡിയോ ഇതിനകം മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കോൾഡ് വാർ' എന്ന രണ്ടാമാത്തെ വിഡിയോക്കും മികച്ച പ്രതികരണങ്ങളാണ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ വിഡിയോകൾ വരുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ആദ്യ വിഡിയോയിൽ ഇരുവരും ദേഷ്യത്തിലാണെങ്കിൽ രണ്ടാമാത്തേതിൽ ദേഷ്യം അലിഞ്ഞു ശീതസമരത്തിലേക്ക് വഴിമാറുന്നുണ്ട്. അടുത്ത വിഡിയോക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്തായാലും താര ജോഡികളെ ഏറെകാലത്തെ ഇടവേളക്ക് ശേഷം സ്ക്രീനിൽ ഒരിമിച്ചു കാണാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്ര പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.