ചോറും സാമ്പാറും പപ്പടവും പായസവും! ഓണം ആഘോഷമാക്കി മലൈക അറോറയും കുടുംബവും

തിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരം മലൈക അറോറ. സഹോദരി അമൃത അറോറക്കും അമ്മ ജോയ്സ് അറോറക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമുള്ളമാണ് ഓണം ആഘോഷിച്ചത്. ആരാധകർക്ക് ഓണാശംസകളും നേർന്നിട്ടുണ്ട്. കൂടാതെ സദ്യയുടെ ചിത്രവും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'ഹാപ്പി ഓണം. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു.. മമ്മി നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരിയാണ്'- മലൈക കുറിച്ചു.

എല്ലാ വർഷവും നടിയും കുടുബാംഗങ്ങളും ഓണം ആഘോഷിക്കാറുണ്ട്. കേരള സദ്യയും ഒരുക്കാറുണ്ട്.

മലൈ അറോറയുടെ അമ്മ ജോയ്സ്  മലയാളിയാണ്. മുംബൈ സ്വദേശിയാണ് അച്ഛൻ

Tags:    
News Summary - Malaika Arora's festive celebration with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.