‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ...’ സിദ്ദീഖിന്‍റെ മകനെയോർത്ത് മമ്മൂട്ടി

നടൻ സിദ്ദീഖിന്‍റെ മകന്‍റെ വിയോഗത്തിൽ വേദന നിറഞ്ഞ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച് മമ്മൂട്ടി. സിദ്ദീഖ് മകൻ റാഷിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സിദ്ദീഖിന്‍റെ മൂന്ന് മക്കളിൽ മൂത്തയാളായ റാഷിൻ (37) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. യു.കെയിൽ ആയതിനാൽ മമ്മൂട്ടിക്ക് എത്താനായിരുന്നില്ല. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നടന്നു.

സാപ്പി എന്നത് റാഷിനിന്‍റെ വിളിപ്പേരാണ്. നവംബർ 26ന് സാപ്പിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വിഡിയോകളും സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ദിലീപ്, ഫഹദ് ഫാസിൽ, കാവ്യ മാധവൻ, റഹ്മാൻ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

Tags:    
News Summary - mammootty fb post about actor siddique son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.