മലപ്പുറം: ‘ഇയാൾ വാ തുറന്നാൽ തഗ്ഗായിരിക്കും’ എന്നാണ് മാമുക്കോയയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന പ്രധാന ട്രോളുകളിലൊന്ന്. ബാലാകൃഷ്ണാ....എന്ന നീട്ടി വിളി സിനിമക്കപ്പുറത്ത് കൂടുതൽ നീട്ടി വിളിച്ചത് ട്രോളുകളിലൂടെയാണ്. കോവിഡ് കാലത്ത് അടച്ചിട്ട സമയത്താണ് മാമുക്കോയ തഗ്ഗുകൾ ഏറെ പ്രചരിച്ചത്. അന്ന് ആരോ ഒരാൾ തുടങ്ങിവെച്ച ‘മാമുക്കോയ തഗ്ഗ് ലൈഫ്’ കേരളമാകെ പടരുകയായിരുന്നു.
കടത്ത് കയറാനെത്തുന്ന ഐമുട്ടിക്കാ എങ്ങോട്ടായെന്ന് സുഹൃത്ത് ചോദിക്കുമ്പോള്‍ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രമായ അയമുട്ടിക്ക പറയുന്നത് ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക് പോകും എന്താ വരുന്ന്ണ്ടാ...ഒരു ഡോക്ടറോട് ഡോക്ടറല്ലേ എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോള്‍ ഡോക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ എന്ന് ഡോക്ടര്‍ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്, അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടിട്ടാ നിൽപ്പ്, അങ്ങേരെന്താ പാമ്പ് പിടിത്തക്കാരനാണോ എന്നാണ്.
ചായക്കടയിലേക്കെത്തുന്നൊരാള്‍ ചായക്കടക്കാരനോട് മധുരം കുറച്ചൊരു ചായ എന്ന് പറയുന്നു, കഴിക്കാനെന്തെങ്കിലും വേണോ എന്നായി ചായക്കടക്കാരൻ, ഇത് കേട്ട് അടുത്തിരിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പറയുന്നത്, കഴിക്കാനല്ലേ ചായ അല്ലാതെപിന്നെ കൈയും കാലും കഴുകാനാണോ എന്നാണ്.
എന്താ നിന്‍റെ പേര്. ‘ജബ്ബാർ’... നായരാ? ‘അല്ല നമ്പൂതിരി അവർക്കലെ ജബ്ബാർന്ന് പേരുണ്ടാവാ’, ഒരുത്തന് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോള്‍ ഇമാതിരി ചെറ്റവർത്തമാനം പറയരുത്, ഇതുപോലുള്ള നർമ്മം കലർന്ന മാമുക്കോയയുടെ ഹാസ്യ സംഭാഷണ ശകലങ്ങളാണ് തഗ് ലൈഫ് വീഡിയോകളായി സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി പ്രചരിച്ചത്.
‘റാംജിറാവു സ്പീക്കിങ്’, ‘തലയണ മന്ത്രം’, ‘ശുഭയാത്ര’, ‘ഇരുപതാം നൂറ്റാണ്ട്’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘പൊന്മുട്ടയിടുന്ന താറാവ്’, ‘പട്ടണപ്രവേശം’, ‘ധ്വനി’ തുടങ്ങി നിരവധി സിനിമകളിൽ മാമുക്കോയ ചെയ്ത വേഷങ്ങളും ഏറെ ശ്രദ്ധേയമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.