യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി മീനാക്ഷി അനൂപും കുടുംബവും. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനൽ തുടങ്ങാനായി ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ എടുത്തെന്നുമാണ മീനാക്ഷിയും കുടുംബവും പറയുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു.സംഭവത്തിൽ കോട്ടയം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
'യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇ.മെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ഉണ്ടാക്കിയത്. വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതുമെല്ലാം അവർ തന്നെയായിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി.
വിഡിയോയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നല്ലൊരു ഭാഗവും അവർ എടുത്തു. ലഭിച്ച പ്ലേ ബട്ടൻ പോലും തന്നില്ല. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. ഇപ്പോൾ കോട്ടയം എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.