‘സുഖം പ്രാപിച്ചുവരുന്നു, കുറച്ചുനാൾ ഫിസിയോ തെറാപ്പി ചെയ്യണം’; ആശുപത്രി വിട്ട് മിഥുൻ രമേഷ്

ബെൽസ് പാൾസി രോഗാവസ്ഥയെ തുടർന്ന് ചികിത്സയിലാണ് താനെന്ന് അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് വെളിപ്പെടുത്തിയത്. തനിക്ക് രോഗം പിടിപ്പെട്ടതായി താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഈ തളർച്ച, മുഖത്തിന്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കും.

''കാണുമ്പോൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്പോൾ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താലേ അടക്കാൻ കഴിയൂ... മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ..'' എന്നാണ് മിഥുൻ തന്റെ രോഗാവസ്ഥ വിവിരിക്കുന്ന വിഡിയോയിൽ പറഞ്ഞത്.

ഇപ്പോൾ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുന്ന സന്തോഷം ആരാധകരുമായി ഷെയർ ചെയ്യുകയാണ് മിഥുൻ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മിഥുൻ. കുറച്ചു ദിവസങ്ങൾ കൂടി ഫിസിയോ തെറാപ്പി ചെയ്താൽ രോഗവിമുക്തി നേടാനാവുമെന്ന പ്രത്യാശയും മിഥുൻ പങ്കുവച്ചു. ഒപ്പം തനിക്കായി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്ത ആരാധകർക്കും അ​ദ്ദേഹം നന്ദിയും പറഞ്ഞു.

നേരത്തെ നടൻ മനോജ് കുമാറിനും സമാനമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയുമായിരുന്നു. അഭിനേതാവായാണ് മിഥുൻ മലയാളി പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. പിന്നീട് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ കുടുംബ സദസ്സുകൾക്ക് പ്രിയങ്കരനായത്. ദുബായിൽ ആർ.ജെയായി ജോലി ചെയ്യുകയാണ് മിഥുൻ. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്.

Tags:    
News Summary - Mithun Ramesh recovering from Bell's palsy health updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.