മമ്മൂട്ടി- ജിയോ ബേബി ചിത്രമായ കാതലിനെ പ്രശംസിച്ച് മോഹൻലാൽ. ഇത്തരം കഥാപാത്രങ്ങൾ ഒരു നടനെ സംബന്ധിച്ചടത്തോളം ചലഞ്ചും ഭാഗ്യവുമാണെന്ന് മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
'കാതൽ സിനിമ കണ്ടു. സിനിമ വളരെ ഇഷ്‌ടപ്പെട്ടു. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ച സിനിമയാണ്. അങ്ങനെയൊരു സിനിമ ഞാൻ ചെയ്യുമോയെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാൻ പറ്റില്ല. അങ്ങനെ ഒരു സിനിമ നമ്മളെ തേടി വരുകയാണ് . അങ്ങനെയൊരു സിനിമ ചെയ്യുന്നത് ഒരു ആക്‌ടറിനെ സംബന്ധിച്ച് ഒരു ചലഞ്ച് ആണ്. അത്തരം സിനിമകൾ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. പുറത്തൊക്കെ പോയി കഴിഞ്ഞാൽ, അതുപോലുള്ള സിനിമകൾ നമുക്ക് ഇവിടെ ചെയ്യാൻ പറ്റില്ല. പക്ഷേ പറ്റുമെന്ന് തെളിയിച്ച സിനിമകളാണ് ഇതെല്ലാം. സിനിമയിലുള്ള മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കുമ്പോഴാണ് അത്തരം ആളുകൾ അംഗീകരിക്കാൻ കഴിയുക. വീണ്ടും ഞാൻ പറയുകയാണ് അത്തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നത് ഒരു നടനെ സംബന്ധിച്ച് ഒരു ചലഞ്ചാണ് അതുപോലെ ഭാഗ്യവും'. ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
'നമ്മളെ പോലെ മോശമായ കഥാപാത്രം ചെയ്‌ത ആരുമുണ്ടാവില്ല. വില്ലനായിട്ട് വന്ന ആളാണ് ഞാൻ. ഉയരങ്ങളിൽ സദയം തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയല്ലേ. ഞാൻ നാളെ ഇരുന്നിട്ട് ഗ്രേ ഷെഡ് ഉള്ള കഥാപാത്രം ചെയ്യാമെന്ന് ചിന്തിക്കുകയില്ലല്ലോ'; മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മാലൈകോട്ടൈ വാലിബൻ ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.