ദുൽഖർ സൽമാൻ, രശ്മിക, മൃണാൽ ഠാക്കൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഹാനു രാഘവപടി സംവിധാനം ചെയ്ത ചിത്രമാണ് സീതാരാമം. 2022 ആഗസ്റ്റ് 5 ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു.
സീതാരാമം റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുമ്പോൾ സീതയെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി പറയുകയാണ് മൃണാൽ ഠാക്കൂർ. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രേക്ഷകരോടുള്ള സ്നേഹം അറിയിച്ചത്. കൂടാതെ ദുൽഖറിനും സംവിധായകനും നടി നന്ദി പറയുന്നുണ്ട്.
'സീതാരാമം എന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായിരുന്നു, നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും പിന്തുണയും സ്വപ്നങ്ങൾക്ക് അപ്പുറമാണ്. തെലുങ്ക് ജനത എന്നെ നിങ്ങളുടെ സ്വന്തം അമ്മായായി അംഗീകരിച്ചു. അവിശ്വസനീയവും അവിസ്മരണീയവുമായ ഈ പ്രണയയാത്രക്ക് നന്ദി, സീതാരാമം വളരെ പ്രിയപ്പെട്ടതാണ്. ഇനിയും മികച്ച ചിത്രങ്ങളുമായി നിങ്ങളുടെ മുന്നിൽ എത്തുമെന്ന് ഉറപ്പു നൽകുന്നു'- നടി കുറിച്ചു.
സീതയെ മികച്ച രീതിയിൽ സ്കീനിൽ അവതരിപ്പിക്കാൻ സഹായിച്ചതിന് സംവിധായകനും മികച്ച അനുഭവം നൽകിയതിന് ദുൽഖറിനും മൃണാൽ നന്ദി പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.