ഇന്ന് ഞാൻ തെന്നിന്ത്യൻ സിനിമ ചെയ്യുന്നതിന്റെ കാരണം ദുൽഖർ; വെളിപ്പെടുത്തി മൃണാൽ താക്കൂർ

 തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാൻ കാരണം നടൻ ദുൽഖർ സൽമാൻ ആണെന്ന് നടി മൃണാൽ താക്കൂർ. ഒരു സമയത്ത് തെലുങ്ക് സിനിമാ വിടാൻ ഒരുങ്ങിയെന്നും ഭാഷയായിരുന്നു പ്രശ്നമെന്നും മൃണാൽ പറഞ്ഞു. ദുൽഖർ ഫാൻസ് ക്ലബിന്റെ പ്രസിഡന്റ് ആണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദുൽഖറെന്നും മൃണാൽ അഭിമുഖത്തിൽ വ്യക്തമാക്കി.

'തുടക്കത്തിൽ തെലുങ്ക് ഭാഷ അറിയാത്തത് വല്ലാത്ത കുറവായി തോന്നി, അതിനാൽ ഹിന്ദി, മറാത്തി എന്നീ ചിത്രങ്ങൾക്കായിരുന്നു കൂടുതൽ പ്രധാന്യം നൽകിയത്. തുടക്കത്തിൽ സംഭാഷണങ്ങൾ ട്രാൻസിലേറ്റ് ചെയ്താണ് മനസിലാക്കിയത്. പക്ഷെ തെലുങ്ക് ലിപ്സിങ്ക് വളരെ ബിദ്ധിമുട്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. തെലുങ്ക് സിനിമ വിടാൻ വരെ ചിന്തിച്ചു. അക്ഷരാർഥത്തിൽ കരഞ്ഞു പോയ നിമിഷങ്ങളുണ്ട്. പക്ഷെ പിന്നീട് ഓരോ തുള്ളി കണ്ണുനീരും എനിക്ക് പിന്നീട് പ്രശംസകളായി മാറി.

ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന നടനാണ് ദുൽഖർ സൽമാൻ.ഞാൻ ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിന്റെ പ്രസിന്റാണെന്ന് പറയാൻ എനിക്ക് മടിയില്ല. അത്രക്ക് അർപ്പണബോധമുള്ള നടനാണ് . അദ്ദേഹം ഭാഷയെക്കുറിച്ച് ഭയപ്പെടുന്നില്ല. സീതാ രാമത്തിന്റെ ചിത്രീകരണത്തിനിടെ ഞാൻ ദുൽഖറിനോട് പറഞ്ഞു, ഇത് എന്റെ അവസാനത്തെ തെലുങ്ക് ചിത്രമാണ്. ഇനിയൊരിക്കലും ഒരു തെലുങ്ക് സിനിമ ചെയ്യില്ലെന്ന്' . ഈ സമയം ദുൽഖർ എന്നെ നോക്കികാണാം എന്ന് പറഞ്ഞു. ഇന്ന് ഞാൻ തമിഴ് , തെലുങ്ക് , കന്നഡ തുടങ്ങിയ സിനിമകൾ ചെയ്യുന്നതിന്റെ ഒരു കാരണം അദ്ദേഹം നൽകിയ ആത്മവിശ്വാസമാണെന്ന്  കരുതുന്നു', മൃണാൽ താക്കൂ‍ർ പറഞ്ഞു.

'സീതാ രാമം' എന്ന ചിത്രത്തിലൂടെയാണ് മൃണാൽ താക്കൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് വെങ്കി അറ്റ്ലൂരിയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാഭാഷയിലും മികച്ച വിജയം നേടിയിരുന്നു.

Tags:    
News Summary - Mrunal Thakur Opens Up Friendship With Dulquer Salmaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.