പ്രമുഖ ബോളിവുഡ് നടൻ സന്ദീപ് നഹറിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യാ മാതാവിനുമെതിരെ എഫ്.െഎ.ആർ ഫയൽ ചെയ്ത് മുംബൈ പൊലീസ്. മരണത്തിനു മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വിഡിയോ നഹർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിെൻറ മുറിയിൽനിന്നു കിട്ടിയ കത്തിൽ, ബോളിവുഡ് സിനിമ വ്യവസായത്തിലെ രാഷ്ട്രീയവും താൻ നേരിടുന്ന അവഗണനയും പരാമർശിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
സന്ദീപിെൻറ കുടുംബാംഗത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യക്കും ഭാര്യാമാതാവിനുമെതിരെ എഫ്ഐആർ സമർപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ആത്മഹത്യാകുറിപ്പിൽ ആർക്കുമെതിരെ നടപടിയെടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുംബൈ പൊലീസ് പ്രതികരിക്കാൻ വിസമ്മതിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഭാര്യയെ പേരെടുത്ത് പരാമർശിച്ചിരുന്നെങ്കിലും തെൻറ മരണത്തിൽ ആർക്കും പങ്കില്ലെന്നും ആർക്കുമെതിരെ നടപടിയെടുക്കരുതെന്നും സന്ദീപ് നഹർ ആത്മഹത്യ കുറിപ്പിൽ പ്രത്യേകമായി പറഞ്ഞിരുന്നു. നഹറിനെ തിങ്കളാഴ്ച വൈകീട്ട് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വിഡിയോയിലാണ് ഭാര്യയിൽനിന്നും ഭാര്യാമാതാവിൽനിന്നും മാനസിക പീഡനം ഏൽക്കുന്നതായി നഹർ കുറ്റപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.