'ഞാൻ ഇവിടെ നിൽക്കാൻ കാരണം നിങ്ങൾ'! ആരാധകരോട് നന്ദി പറഞ്ഞ് നയൻതാര

സിനിമ‍യിൽ 20 വർഷം പൂർത്തിയാക്കിയ വേളയിൽ ആരാധകരോട് നന്ദി പറഞ്ഞ് നയൻതാര. താൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം ആരാധകരാണെന്നും സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ തന്റെ യാത്ര അപൂർണ്ണമാകുമായിരുന്നെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ഇത് എന്റെ ആരാധകർക്കായി സമർപ്പിക്കുന്നു. 20 വർഷത്തിനു ശേഷവും ഞാൻ ഇവിടെ നിൽക്കാൻ കാരണം നിങ്ങളാണ്. എന്റെ കരിയറിന്റെ ഹൃദയമിടിപ്പും മുന്നോട്ട് സഞ്ചരിക്കാനുള്ള ഊർജവും നിങ്ങളാണ്. വീഴുമ്പോഴെല്ലാം എന്നെ പിടിച്ച് ഉയർത്തിയത് നിങ്ങളാണ്. നിങ്ങളില്ലാത്ത യാത്ര അപൂർണ്ണമാണ്.. സിനിമ എന്നതിൽ ഉപരി ഓരോ പ്രൊജക്റ്റും മികച്ചതാക്കി മാറ്റുന്നത് നിങ്ങളുടെ മാജിക്കാണ്. നിങ്ങളുടെ അവിശ്വസനീയമായ പിന്തുണയും പ്രചോദനവുമാണ് എന്നെ രൂപപ്പെടുത്തിയത്. എപ്പോഴും സ്നേഹിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നയൻതാര'- ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുടുംബവും സിനിമ ജീവിതവും ഒന്നിച്ചുകൊണ്ടു പോവുകയാണ് നയൻതാര. ‘അന്നപൂരണി’ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വർഷത്തെ നയൻതാരയുടെ മറ്റൊരു റിലീസ് ഷാറൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ ആയിരുന്നു. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നുമണ്ണാങ്കട്ടി സിന്‍സ് 1960, ടെസ്റ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Tags:    
News Summary - Nayanthara Thanks Fans For Love And Support Showered As She Completes 20 Years In Showbiz: 'Without You, This Journey Is Incomplete'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.