മകൾ പ്രിയങ്ക ചോപ്ര തന്നെക്കാൾ മികച്ച അമ്മയാണെന്ന് മധു ചോപ്ര. നിക്ക് ജോനാസ് മികച്ച മരുമകനാണെന്നും ഇപ്പോൾ തന്റെ ജീവിതം കൊച്ചുമകൾ മാൾട്ടിയെ ചുറ്റിപ്പറ്റിയാണെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'നിക്ക് നല്ലൊരു മരുമകാണ്. ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രിയങ്ക ജോലിയുടെ ആവശ്യമായി പോകുമ്പോൾ മകൾ മാൽട്ടിയെ പരിചരിക്കുന്നതും കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതും നിക്ക് ആണ്. അദ്ദേഹത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യവും അനുഗ്രഹവുമാണ്.
നിക്കൊരു വിദേശിയാണെങ്കിലും ഒരിക്കലുംആ വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല. ഞങ്ങളിൽ ഓരാളെ പോലെയാണ് തോന്നിയിട്ടുള്ളത്. ഒരേ ധാർമിക മൂല്യം പങ്കിടുന്നവരാണ് പ്രിയങ്കയും നിക്കും. ജീവിതത്തിന്റെ വളർച്ചയുടെ അടിസ്ഥാനം കുടുംബമാണെന്നാണ് നിക്കിന്റേയും വിശ്വാസം.
എന്നെക്കാൾ മികച്ച അമ്മയാണ് പ്രിയങ്ക. അമ്മയെന്ന നിലയിൽ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്യുന്നത്. അതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. അതുപോലെ മുത്തശ്ശിയാവുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമായിരുന്നു. ഇന്ന് കൊച്ചുമകൾ മൾട്ടിയെ ചുറ്റിപ്പറ്റിയാണ് ഞാൻ ജീവിക്കുന്നത്. മൾട്ടിയെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്'- മധു ചോപ്ര പറഞ്ഞു.
2018 ഡിസംബർ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായത്. 2022 ലാണ് മകൾ മാൾട്ടി ജനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.