മുംബൈ: വിവാഹമോചിതനാവുകയാണെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
മുംബൈയിലെ കുടുംബകോടതിയിൽ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് താരം വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തങ്ങൾ എത്താനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മരണത്തെക്കാൾ വേദനാജനകമാണ് വേർപിരിയൽ എന്നാണ് ഭരദ്വാജ് ചൂണ്ടിക്കാട്ടിയത്. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
(മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ്)
നടന്‍റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ് കഴിയുന്നത്. കുട്ടികളുമായി ബന്ധപ്പെടാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.
(ഞാൻ ഗന്ധർവൻ സിനിമയിലെ രംഗം)
മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് പ്രശസ്തിയിലേക്കെത്തിയത്. എന്നാൽ, മലയാളി ഓർത്തുവെക്കുന്നത് പത്മരാജന്‍റെ 'ഞാൻ ഗന്ധർവൻ' എന്ന ചിത്രത്തിലെ ഗന്ധർവനായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.