മുംബൈ പാപ്പരാസികളുടെ ഏറ്റവും വലിയ വരുമാന മാർഗമാണ് ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും. ഇതിനായി അവർ താരങ്ങളുടെ വീട്ടിലും ഹോട്ടലിലും ജിമ്മിലുമെല്ലാം കാത്തുനിൽക്കും. ഇങ്ങിനെ നിൽക്കുമ്പോൾ ചിലപ്പോഴൊക്കെ ഏറെ രസകരമായി പല നിമിഷങ്ങളും വീണുകിട്ടുകയും ചെയ്യും. അത്തരത്തിലൊരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബോളിവുഡിലെ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇവർ മാത്രമല്ല മക്കളായ തൈമുർ, ജഹാങ്കീർ എന്നിവർക്കും ആരാധകരുണ്ട്. പാപ്പരാസികളുടെ ഇഷ്ട കുടുംബവുമാണ് 'സൈഫീന' യുടേത്. ഇവരുടെ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുമ്പോഴെല്ലാം അതിവേഗമാണ് ചിത്രങ്ങൾ വൈറലാകാറുള്ളത്.
സെയ്ഫും മൂത്തമകൻ തൈമൂറും ഒരുമിച്ചുള്ള രസകരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൈമുറിനെ തോളിലെടുത്ത് പോകുകയാണ് സെയ്ഫ്. അതിനിടയിൽ സെയ്ഫിന്റെ പോക്കറ്റിൽ നിന്ന് മകൻ ഫോൺ എടുക്കുന്നുമുണ്ട്. കരീനയെയും വീഡിയോയിൽ കാണാം. വീഡിയോ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ഒരു ആൺകുഞ്ഞുകൂടി ജനിച്ചത്. ഇരുവിവാഹങ്ങളിലായ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജഹാങ്കീർ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
ഹൻസൽ മെഹ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി റിലീസിനെത്തുന്നത്.ഓംറൗട്ട് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.