ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സോൾ: പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ "പാരസൈറ്റ്" എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ കാറിനുള്ളിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം നിഗമനം.

മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ നടന് അന്വേഷണം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് മൂന്ന് തവണ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് സിനിമകളിൽ നിന്നും ടെലിവിഷൻ പരമ്പരകളിൽ നിന്നും പരസ്യങ്ങളിൽ നിന്നുമൊക്കെ വിലക്ക് നേരിട്ടതായും റിപ്പോർട്ടുകളു​ണ്ട്.

അതേസമയം, തന്നെ കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ലീ രംഗത്തുവന്നതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘ഒരു ബാർ ഹോസ്റ്റസ് തന്നെ കബളിപ്പിച്ച് മയക്കുമരുന്ന് കഴിപ്പിക്കുകയായിരുന്നുവെന്നും തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്തെന്നു’മാണ് അദ്ദേഹം ആരോപിച്ചത്.

2001-ൽ പുറത്തുവന്ന ‘ലവേഴ്സ്’ എന്ന ടെലിവിഷൻ സീരീസിലൂടെയാണ് ലീ സൺ ക്യുൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതുവരെ 41 സിനിമകളിലും 25 സീരീസുകളിലും താരം വേഷമിട്ടിട്ടുണ്ട്. നടിയായ ജിയോൺ ഹൈ-ജിൻ ആണ് ഭാര്യ. ഇരുവർക്കും രണ്ട് ആൺമക്കളുമുണ്ട്.

Tags:    
News Summary - 'Parasite' actor Lee Sun-kyun found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.