പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രമാണ് സലാർ. ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സലാർ പ്രദർശനം തുടരുമ്പോൾ തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ പൃഥ്വിരാജ്. സിറ്റി ഓഫ് ഗോഡാണ് നടന്റെ ഇഷ്ട ചിത്രങ്ങളിലൊന്ന്. എന്നാൽ ഈ ചിത്രം തിയറ്ററുകളിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
'ഞാൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്ന് സിറ്റി ഓഫ് ഗോഡ് ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്. ആ ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹം വളരെ മികച്ച രീതിയിൽ ചെയ്ത ചിത്രമായിരുന്നു, എന്നാൽ അത് തിയറ്ററുകളിൽ വർക്കായില്ല.സിറ്റി ഓഫ് ഗോഡ് ഒരു നല്ല ചിത്രമായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. പക്ഷെ അത് തിയറ്ററിൽ വർക്കായില്ല'- പൃഥ്വിരാജ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2011 ആണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘സിറ്റി ഓഫ് ഗോഡ്’ റിലീസ് ചെയ്തത്. പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത്, റീമ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിരൂപക പ്രശംസകൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.