മൊട്ടത്തലയിൽ പുഞ്ചിരിച്ച്​ ചേട്ടനും കുഞ്ഞനിയനും; ഇന്ദ്രന്​ പിറന്നാൾ ആശംസയുമായി പൃഥ്വി

കൊച്ചി: മൊട്ടത്തലയുമായി പുഞ്ചിരിതൂകി നിൽക്കുന്ന ചേട്ടനും അനിയനും. മലയാള സിനിമയിലെ താരസഹോദരങ്ങളായ ഇന്ദ്രജിത്തിൻെറയും പൃഥ്വിരാജിൻെറയും ബാല്യകാല ചിത്രമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ബാല്യകാലത്തെ ചിത്രം ഇൻസ്​റ്റ​ഗ്രാമിൽ പങ്കുവെച്ചത് പൃഥ്വിരാജും. ചേട്ടൻ ഇന്ദ്രജിത്തിന്​ ജന്മദിന ആശംസ നേർന്നുകൊണ്ടുള്ളതായിരുന്നു പൃഥ്വിയുടെ പോസ്​റ്റ്​. തല ​െമാട്ടയടിച്ച ഇരുവരുടെയും ബാല്യകാലചിത്രത്തിൽ രണ്ടുപേരെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇരുവരെയും കാണാൻ ഒരുപോലെതന്നെയുണ്ടെന്നും ഇതിൽ ആരാണ്​ ഇന്ദ്രജിത്തെന്നും ആരാണ്​ പൃഥ്വിരാജെന്നും ചോദിച്ച്​ നിരവധി കമൻറുകളുമെത്തി.

​ഇന്ദ്രജിത്തിന്​ ആശംസ നേർന്ന്​ ഭാര്യ പൂർണിമ ഇന്ദ്രജിത്ത്​ ഒരു വിഡിയോയാണ്​ പങ്കുവെച്ചത്​. വിവിധ സമയങ്ങളിലായി വിഡിയോ കാണുന്ന ഇന്ദ്രജിത്തിൻെറ ഭാവങ്ങളാണ്​ വിഡിയോയിൽ. നിരവധി പേരാണ്​ താരത്തിന്​ ജന്മദിന ആശംസകളുമായി എത്തിയത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.