ഏറ്റവും കൂടുതൽ ചർച്ചയായ താരവിവാഹമായിരുന്ന നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. 2018 ഡിസംബർ 1 നായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് മകൾ മാൾട്ടി മേരിക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരങ്ങൾ.
സെപ്റ്റംബർ 16 ന് നിക് ജോനാസിന്റെ 31ാം പിറന്നാളായിരുന്നു. പ്രിയപ്പെട്ടവന് ഹൃദയസ്പർശിയായ ജന്മദിനാശംസകൾ പ്രിയങ്ക നേർന്നിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു നിക്കുമൊന്നിച്ചുള്ള വിവാഹമെന്നാണ് നടി പറയുന്നത്.
'നിങ്ങളെ ആഘോഷിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്.അസാധ്യമായ വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്നെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്വപ്നവു സാക്ഷാത്കരിക്കപ്പെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു... ജന്മദിനാശംസകൾ'- പ്രിയങ്ക കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.