മകളുടെ പുഞ്ചിരിയിൽ സ്വയം വിലയിരുത്തും; മാതൃത്വം കൂടുതൽ ദുർബലയാക്കി -പ്രിയങ്ക ചോപ്ര

 ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമാണ് നടി പ്രിയങ്ക ചോപ്ര. മകളുടെ ജനനശേഷം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുടെ ജീവിതം. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയങ്ക. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം മകൾ മാൽതിയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

മാതൃത്വം ആസ്വദിക്കുകയാണ് പ്രിയങ്കയിപ്പോൾ. അമ്മയായതിന് ശേഷം ജീവിതത്തിൽ നിരവധി മാറ്റങ്ങളുണ്ടായെന്ന്  വെളിപ്പെടുത്തുകയാണ് നടി.

'മാതൃത്വം ഏറെ സന്തോഷകരമാണെങ്കിലും, ഓരേ ദിവസം നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എല്ലാ ദിവസവും കുഞ്ഞുങ്ങളെ കിടക്കയിൽ കിടത്തുന്നത് വളരെ വലുതാണെന്ന് തോന്നിയിട്ടുണ്ട് . മാതൃത്വം എന്റെ ആത്മാഭിമാനം വർധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. കാരണം ഇന്ന് എന്ത് തെറ്റാണ് ചെയ്യാൻ പോകുന്നത്. എങ്ങനെ എല്ലാ കാര്യങ്ങളും ശരി‍യായി ചെയ്യാം എന്നുളള ചിന്തകളായിരുന്നു- പ്രിയങ്ക തുടർന്നു.

കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചത്. എന്നാൽ നിങ്ങൾ സ്വയം പരിശോധിക്കണം, ഞാൻ എന്റെ കുടുംബത്തോടൊപ്പം എന്നെത്തന്നെ പരിശോധിക്കാറുണ്ട്. എന്റെ മകളുടെ പുഞ്ചിരിനോക്കി സ്വയം വിലയിരുത്താറുണ്ട്. അവളുടെ ചിരിയിൽ ആശ്വാസം കണ്ടെത്താറുണ്ട്. മാതൃത്വം എന്നെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യമാണ് . പക്ഷെ  അത് എന്നെ  ദുർബലയാക്കി'.

കുട്ടിയിൽ ആത്മവിശ്വാസം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. 'കുട്ടികളെ ചെറുപ്പത്തിൽ തന്നെ ആത്മവിശ്വാസം നൽകി വളർത്തണം. എന്റെ മാതാപിതാക്കൾ എനിക്കത് നൽകി. അഭിപ്രായം പറയണമെന്ന് അവർ എപ്പോഴും എന്നോട് പറഞ്ഞു. എന്നെ വിമർശിക്കുന്നവരോ എന്റെ അഭിപ്രായത്തിൽ ചർച്ച നടത്തുന്നവരോ ഉണ്ടെങ്കില്‍ അത്തരം സംഭാഷണത്തെ ഞാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ ആരാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെടുത്തി തരാൻ ശ്രമിച്ച,. അതുതന്നെയാണ് എന്റെ മകളുടെ കാര്യത്തിലും ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്'- പ്രിയങ്ക കൂട്ടിച്ചർത്തു.

Tags:    
News Summary - Priyanka Chopra opens up on motherhood, unique challenges and joys she encounters daily raising Malti Marie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.