അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ബോളിവുഡ് താരം പരിണീതി ചോപ്രയുടെയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹത്തിന് പങ്കെടുത്തത്. ഉദയ് പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പരിണീതിയുടെ സഹോദരിയും നടിയുമായ പ്രിയങ്ക ചോപ്രയും കുടുംബവും എത്തിയിരുന്നില്ല. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പ്രിയങ്കയുടെ അഭാവം ചർച്ചയായത്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും കുടുംബവും വിവാഹത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടിയുടെ അമ്മ മധു ചോപ്ര.
ജോലി തിരക്കുകള്‍ കാരണമാണ് പ്രിയങ്കക്കും കുടുംബത്തിനും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. താൻ വിവാഹവും മറ്റു ചടങ്ങുകളും നന്നായി ആസ്വദിച്ചെന്നും മധു ചോപ്ര വ്യക്തമാക്കി. പ്രിയങ്ക എന്താണ് പരിണീതിക്ക് വിവാഹ സമ്മാനമായി നല്‍കിയത് എന്ന ചോദ്യത്തിന് അതൊന്നും ഉണ്ടായിരുന്നില്ലെന്നും താരമാതാവ് പറഞ്ഞു.
എന്നാൽ സഹോദരിക്ക് വിവാഹ ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾക്കൊപ്പമാണ് ആശംസ നേർന്നത് . പെര്‍ഫക്ട് പിക്ചര്‍. രണ്ടു പേർക്കും ഒരുപാട് സ്‌നേഹം. ചോപ്ര കുടുംബത്തിലേക്ക് രാഘവ് നിങ്ങളെ സ്വഗതം ചെയ്യുന്നു. ഞങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ റെഡിയാണെന്ന് കരുതുന്നു. ടിഷ(പരിണീതി) നീയാണ് ഏറ്റവും സുന്ദരിയായ വധു. നിനക്കും രാഘവിനും സ്‌നേഹവും അനുഗ്രഹങ്ങളും നേരുന്നു. പരസ്പരം സ്നേഹിക്കുകയും നിങ്ങളുടെ സ്നേഹം സംരക്ഷിക്കുകയും ചെയ്യുക. ലവ് യൂ ലിറ്റില്‍ വണ്‍.- പ്രിയങ്ക കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.