ചെറുപ്പത്തിൽ പ്രേതത്തെ പേടിയായിരുന്നു; ഇപ്പോൾ രാത്രി കിടക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്- രാഘവ ലോറൻസ്

 പ്രേതകഥകൾ കേട്ട് രാത്രി ഉറങ്ങുമ്പോൾ ചെറിയ അസ്വസ്ഥത തോന്നാറുണ്ടെന്ന നടനും സംവിധായകനുമായ രാഘവ ലോറൻസ്. 'ജിഗർതാണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'പ്രേതത്തെ ചെറുപ്പത്തിൽ പേടിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചർച്ച ചെയ്യുമല്ലോ. ലൊക്കേഷൻ കണ്ടുപിടിച്ചാലും ചർച്ച മുഴുവനും പ്രേത സിനിമയെ ചുറ്റിപ്പറ്റിയായിരിക്കും.

വീട്ടിൽ പോയാലും അമ്മ പ്രേതകഥ പറയാൻ തുടങ്ങും. പിന്നാലെ മാമനും പാട്ടിയും വേണമെങ്കിൽ വീടിന് അടുത്തുള്ളവർവരെ വന്ന് പ്രേത കഥ പറയും . ഇതൊക്കെ കേട്ടിട്ട് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ അസ്വസ്ഥത തോന്നും'-രാഘവ ലോറൻസ് പറഞ്ഞു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗർതാണ്ട ഡബിൾ എക്സ്’ ആണ് രാഘവ ലോറൻസിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - Raghava Lawrence About His Ghost Story Experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.