പാരീസ്: കാൻഫിലിംഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ താരമായി രാജസ്ഥാനി ഗായകൻ മാമേ ഖാൻ. ഇന്ത്യയിൽ നിന്ന് കാന്‍ റെഡ് കാർപറ്റിൽ പങ്കെടുക്കുന്ന ആദ്യ നാടോടി കലാകാരന്‍ കൂടിയാണ് ഇദ്ദേഹം. ലക്ക് ബൈ ചാൻസ്, ഐ ആം, നോ വൺ കിൽഡ് ജെസീക്ക, മൺസൂൺ മാംഗോസ്, മിർസിയ, സോഞ്ചിരിയ തുടങ്ങിയ മാമേഖാന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് ഗാനങ്ങൾ ആലപിച്ച മാമേഖാന്‍ അമിത് ത്രിവേദിക്കൊപ്പം കോക്ക് സ്റ്റുഡിയോയുടെ ഒരു എപ്പിസോഡിലും പങ്കെടുത്തിട്ടുണ്ട്.
പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ചാണ് ഖാന്‍ റെഡ് കാർപ്പറ്റിലെത്തിയത്. എംബ്രോയ്ഡറി ചെയ്ത നേവി ബ്ലൂ ജാക്കറ്റും പിങ്ക് നിറത്തിലുള്ള കുർത്ത സെറ്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇതോടെപ്പം രാജസ്ഥാനി തലപ്പാവും സൺഗ്ലാസ്സും അദ്ദേഹം ലുക്കിൽ ഉൾപ്പെടുത്തിയിരുന്നു. അഞ്ജുലി ചക്രവർത്തിയാണ് അദ്ദേഹത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്.
മാമേഖാന് പുറമെ തമന്ന ഭാട്ടിയ, നയൻതാര, പൂജാ ഹെഗ്‌ഡെ, ഐശ്വര്യ റായ് ബച്ചൻ, നവാസുദ്ദീൻ സിദ്ദിഖി, എ.ആർ റഹ്മാൻ, ഹിന ഖാൻ, ഹെല്ലി ഷാ തുടങ്ങിയ പ്രമുഖർ ഫ്രഞ്ച് റിവിയേരയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.