മുംബൈ: ബോളിവുഡ് താരം രാഖി സാവന്തും ഭർത്താവും വേർ പിരിയുന്നു. പ്രണയ ദിനത്തിൽ രാഖി തന്നെയാണ് ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിയുകയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
''പ്രിയമുള്ളവരെ, ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അതു നടന്നില്ല. പിരിയുന്നതാണ് ഞങ്ങൾ ഇരുവർക്കും നല്ലതെന്ന് മനസിലാക്കുന്നു.
എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുൻപേ തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എനിക്കെന്റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും, സന്തോഷവും ആരോഗ്യവും നിലനിർത്തുകയും വേണം. എന്നെ മനസ്സിലാക്കുന്നതിനും പിന്തുണക്കുന്നതിനും എല്ലാവർക്കും നന്ദി'' -റാഖി കുറിച്ചു.
1997 ലെ അഗ്നിചക്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമാ ലോകത്ത് എത്തുന്നത്. മേ ഹൂ നാ, ദിൽ ബോലെ ഹഡിപ്പ, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.