ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടി ലിൻ ലൈഷ്‌റാമാണ് വധു. നവംബർ 29ന് മണിപ്പൂരി ആചാരവിധിപ്രകാരം ഇംഫാലിൽ വെച്ചായിരുന്നു വിവാഹം. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്‍റെ വെള്ള വസ്ത്രത്തിലാണ് ഹൂഡ എത്തിയത്. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.
ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് രൺദീപ് ഹൂഡയും നടി ലിൻ ലൈഫ്രാമും വിവാഹിതരായത്.'മഹാഭാരത്തില്‍ അര്‍ജുനന്‍ മണിപ്പൂരി രാജകുമാരി ചിത്രാങ്കതയെ വിവാഹം കഴിക്കുന്ന രംഗം പോലെ. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്താൽ ഞങ്ങളും വിവാഹം കഴിക്കുകയാണ്. മണിപ്പൂരിലെ ഇംഫാലില്‍ വച്ച് നവംബര്‍ 29 ന് വിവാഹം തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കുന്നു. ശേഷം മുംബൈയില്‍ വിവാഹ സൽക്കാരമുണ്ടായിരിക്കും. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്'- താരങ്ങൾ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
മണിപ്പൂര്‍ സ്വദേശിയാണ് ലിന്‍ ഉപരിപഠനത്തിന്റെ ഭാഗമായാണ് മുംബൈയില്‍ എത്തുന്നത്. ഷാറൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓശാനയിലൂടെയാണ് തുടക്കം. മേരി കോം, മോഡേണ്‍ ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനില്‍ ആണ് അവസാനം അഭിനയിച്ചത്. ഷാമൂ സന എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ സ്ഥാപകയാണ്.
സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമയിലാണ് രണ്‍ദീപ് ഹൂഡ അഭിനയിക്കുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറായിട്ടാണ് താരം എത്തുന്നത്. ഉത്കര്‍ഷ് നൈതാനിയും രണ്‍ദീപ് ഹൂഡയും ചേര്‍ന്ന സംവിധാനവും രചനയും നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചേഴ്സും രണ്‍ദീപ് ഹൂഡ ഫിലിംസും ലെജന്‍ഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേര്‍ന്നാണ്.സവര്‍ക്കറാകാൻ വേണ്ടിയുള്ള നടന്റെ രൂപ മാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.