രശ്മിക മന്ദാനയെ പറ്റിച്ച് 80 ലക്ഷം തട്ടിയെടുത്ത് മാനേജർ, മൗനം പാലിച്ച് നടി

സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് മാനേജറെ പുറത്താക്കി നടി രശ്മിക മന്ദാന. 80 ലക്ഷം രൂപയാണ് നടിയിൽ നിന്ന് തട്ടിയെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് പുറത്താക്കിയതത്രേ.

'രശ്മികയിൽ നിന്ന് മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തതായി ചില സംസാരമുണ്ട്.  ഇതൊരു സംഭവമാക്കി മാറ്റാൻ നടി ആഗ്രഹിക്കുന്നില്ല. ഈ പ്രശ്നം മാനേജറെ പുറത്താക്കി കൊണ്ട് അവർ തന്നെ പരിഹരിച്ചിരിക്കുകയാണ്' -  രശ്മികയോട് അടുത്തുനിൽക്കുന്ന  ഒരു വൃത്തത്തെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

കന്നഡ സിനിമയിൽ സജീവമായിരുന്നെങ്കിലും ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ്തെ നടി തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ബോളിവുഡിലും താരം ചുടവുവെച്ചിട്ടുണ്ട്.രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമലാണ് അണിയറയിൽ ഒരുങ്ങുന്ന  ബോളിവുഡ് ചിത്രം. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ ആണ് രശ്മികയുടെ മറ്റൊരു ചിത്രം.

Tags:    
News Summary - Rashmika Mandanna's manager allegedly embezzles Rs 80 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.