ഈ അടുത്ത കാലത്ത് തിയറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ച ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളിൽ ചിരിമേളം ഒരുക്കിയ ചിത്രം ഹോട്ട്സ്റ്റാറിൽ എത്തിയപ്പോൾ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
തിയറ്ററുകളിൽ പ്രേക്ഷകർ ആഘോഷമാക്കിയ സുഷിൻ ശ്യാമിന്റെ ഗാനങ്ങൾ ഒഴിവാക്കികൊണ്ടാണ് രോമാഞ്ചം ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. പാട്ടിന്റെ സ്ഥാനത്ത് മ്യൂസിക് മാത്രമാണുള്ളത്. ഇത് ആരാധകരുടെ ഇടയിൽ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിൽ ഗാനങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു.
ഗാനങ്ങളില്ലാത്തത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ആദരാഞ്ജലി, ആത്മാവേ പോ, തല തെറിച്ചവര്‍ തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.
അർജുൻ അശോകൻ, സൗബിൻ,സജിന്‍, സിജു സണ്ണി, അബിന്‍ ബിനോ, അനന്തരാമന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവനാണ് രോമാഞ്ചം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നി ന് പുറത്ത് ഇറങ്ങിയ ചിത്രം മാർച്ച് മാസത്തിലും തിയറ്ററുകളിൽ ഹൗസ്ഫുളളായി പ്രദർശനം തുടർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.