അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം മനുഷ്യനാണെന്ന് നടൻ സലിം കുമാർ. താൻ അരിക്കൊമ്പനോടൊപ്പമാണെന്ന് താരം കൂട്ടിച്ചേർത്തു.
കാട്ടിൽ അതിക്രമിച്ചു കയറി മനുഷ്യർ വീടുവെച്ചത് കൊണ്ടാണ് അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങിയത്. എനിക്ക് മനുഷ്യരെക്കാൾ മൃഗങ്ങളെയാണ് ഇഷ്ടം. കാരണം എന്തു ദുരന്തം വന്നാലും മൃഗങ്ങൾ മാത്രമാണ് അതിനെ നേരിടുക. മനുഷ്യനാണെങ്കിൽ ജീവനൊടുക്കും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ, സലിം കുമാർ ചോദിക്കുന്നു.
മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ? ഞാൻ അരിക്കൊമ്പന്റെ ഭാഗത്താണ്. അതിന്റെ വീട്ടിൽ മനുഷ്യൻ വീടുവെച്ച് താമസിച്ചാൽ എന്തുചെയ്യും. അതിന് ആഹാരമില്ല. അവിടെയുള്ള മനുഷ്യന് വേണ്ടി ഫ്ലാറ്റ് കെട്ടിക്കൊടുക്കണം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് കെട്ടിക്കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ- ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.