മാനനഷ്ടകേസ് നല്‍കിയതിന് പിന്നാലെ സൽമാൻ ഖാനെ വീണ്ടും വിമർശിച്ച് സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാൻ (കെ.ആർ.കെ). സൽമാൻ ഖാൻ ബോളിവുഡിലെ ഗുണ്ടയാണെന്നും അദ്ദേഹത്തിന് അഭിനയം എന്താണെന്ന് അറിയില്ലെന്നും കെ.ആർ.കെ കുറ്റപ്പെടുത്തി.
''ബോളിവുഡ് ഗുണ്ടയുടെ വിഷമം കണ്ടുനിൽക്കാൻ കഴിയുന്നില്ല. വിമർശകർ അദ്ദേഹത്തിന്റെ തൊഴിൽ ഇല്ലാതാക്കിയെന്ന്, യഥാർഥത്തിൽ വളരെ കാലം മുമ്പ് തന്നെ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചിട്ടുണ്ട്. സൽമാൻ ഖാന് അഭിനയം എന്താണെന്ന് പോലും അറിയില്ല. അദ്ദേഹം ഊതിവീർപ്പിക്കപ്പെട്ട താരം മാത്രമാണ്'' -കെ.ആർ.കെ ട്വീറ്റ് ചെയ്തു .
പുതിയ സൽമാൻ ഖാൻ ചിത്രം രാധെയെ കുറിച്ച് കെ.ആര്‍.കെ നിരൂപണം എഴുതിയിരുന്നു. നിരൂപണത്തിൽ സൽമാൻ ഖാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് താരം മാനനഷ്ടകേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.