മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ 55ാം ജന്മദിനമാണ് ഞായറാഴ്ച. സാധരണ സല്ലു ഭായിയുടെ ജന്മദിവസം ബാന്ദ്രയിലെ 'ഗാലക്സി'യുെട മുൻവശം ആരാധകരെക്കൊണ്ട് നിറയാറുണ്ട്. എന്നാൽ ഇക്കുറി ജന്മദിനം ആേഘാഷമാക്കാൻ അവസരം ഇല്ലെന്നും പ്രിയതാരത്തെ ഒരുനോക്ക് കാണാൻ സാധിക്കില്ലെന്നുമറിഞ്ഞ് സങ്കടത്തിലാണ് ആരാധകർ.
പ്രിയതാരത്തിന് ജന്മദിനാശംസകൾ കൈമാറാൻ ആയിരക്കണക്കിന് ആരാധകരാണ് സാധാരണ ഡിസംബർ 27ന് ഗാലക്സിയുടെ മുമ്പിൽ ഒത്തുകൂടാറുള്ളത്. എന്നാൽ താൻ 55ാം ജന്മദിനം ആേഘാഷിക്കുന്ന ഞായറാഴ്ച വീടിന് മുന്നിൽ ഒത്തുകൂടരുതെന്ന് ആരാധകരോട് അഭ്യർഥിച്ചിരിക്കുകയാണ് സൽമാൻ ഖാൻ.
ഞായറാഴ്ച വീട്ടിൽ ഉണ്ടാവുകയില്ലെന്നും അതിനാൽ ആരാധകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീടുകളിൽ കഴിയണമെന്നും താരം അഭ്യർഥിച്ചു. വീടിന്‍റെ പുറത്ത് പതിച്ച നോട്ടീസിലൂടെയാണ് സല്ലു ആരാധകരോടുള്ള സ്നോഹാഭ്യർഥന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.