ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താൻ തയാറെടുക്കുകയാണ് നടി സാമന്ത. ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള സിറ്റാഡൽ: ഹണി ബണ്ണി എന്ന ആക്ഷൻ വെബ്സീരീസാണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. നവംബർ ഏഴിന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.
കരിയറിൽ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് തുറന്നു സമ്മതച്ചിരിക്കുകയാണ് സാമന്ത.ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. താൻ വിചാരിച്ചത് പോലെ പല കാര്യങ്ങളും നടന്നിട്ടില്ലെന്നും തന്റെ തോൽവി സമ്മതിക്കുന്നെന്നും താരം പറഞ്ഞു.
'ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശരിയാണ് മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്', സാമന്ത പറഞ്ഞു.
പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്.ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് 'സിറ്റാഡൽ ഹണി ബണ്ണി' സംവിധാനം ചെയ്യുന്നത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.