ബോളിവുഡ് താരങ്ങളുടെ ഭവനങ്ങൾ സിനിമ കോളങ്ങളിൽ സ്ഥിരം ചർച്ചയാണ്. വീടും അതിനുള്ളിലുള്ള കാഴ്ചകളും അത്ഭുതത്തോടെയാണ് ആരാധകർ നോക്കുന്നത്. എന്നാൽ ഇവരുടെ കറന്‍റ് ബില്ല് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അമിതാഭ് ബച്ചനും ഷാറൂഖും സൽമാനും ആമീർ ഖാനുമൊക്കെ ലക്ഷങ്ങളാണ് കറന്‍റ് ബില്ലിനായി ചെലവഴിക്കുന്നതത്രേ.
അമിതാഭ് ബച്ചൻ
തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ഭാര്യയും നടിയുമായ ജയ ബച്ചനൊപ്പം ജുഹുവിലാണ് താമസം. റിപ്പോർട്ട് പ്രകാരം 22- 25 ലക്ഷം രൂപവരെയാണ് കറന്‍റ് ബില്ലിനായി അടക്കുന്നത്.
ഷാറൂഖ് ഖാൻ
ഷാറൂഖ് ഖാനെ പോലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും പ്രശസ്തമാണ്. മന്നത്തിൽ കയറാൻ ആഗ്രഹമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. ഭാര്യ ഗൗരി ഖാനാണ് വീട് ഒരുക്കിയിരിക്കുന്നത്. ഭാര്യക്കും മക്കളായ ആര്യനും സുഹാനയും അബ്രാമിനൊപ്പമാണ് നടൻ സ്വപ്നഭവനത്തിൽ താമസിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 43-45 ലക്ഷം വരെയാണ് കറന്‍റ് ബില്ല്.
സൽമാൻ ഖാൻ
മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ ഖാന്‍ താമസിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്റെ കറന്റ് ബില്ല് 23 മുതല്‍ 25 ലക്ഷം വരെയാണ്.
ആമിർ ഖാൻ
ഒമ്പത് മുതൽ 11 ലക്ഷം വരെയാണ് ആമിർ ഖാൻ കറന്‍റ് ബില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്. മാതാവിന്റെ ചികിത്സക്ക് വേണ്ടിയാണ് നടൻ താമസം മാറുന്നതെന്നാണ് വിവരം.
സെയ്ഫ് അലിഖാൻ- കരീന കപൂർ
ആരാധകർ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. 2012 ൽ വിവാഹിതരായ ഇവർ രണ്ട് മക്കൾക്കൊപ്പം മുംബൈയിലാണ് താമസം. നാലാംഗ കുടുംബാംഗങ്ങൾ താമസിക്കുന്ന അപ്പാർട്ട്മന്റെിന്റെ കറന്‍റ് ബില്ല് 30-32 ലക്ഷം വരെയാണത്രേ.
ദീപിക പദുകോൺ- രൺവീർ സിങ്
മുംബൈയിലെ പ്രഭാദേവി ഏരിയയിലാണ് ദീപിക പദുകോണും ഭർത്താവും നടനുമായ രൺബീർ സിങ്ങും താമസിക്കുന്നത്. ഇരുവരും 13-15 ലക്ഷം രൂപവരെയാണ് കറന്‍റ് ബില്ലിനായി ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.
കത്രീന കൈഫ്- വിക്കി കൗശൽ
ബോളിവുഡിലെ മറ്റൊരു ജനപ്രീയ ജോഡിയാണ് കത്രീന കൈഫും വിക്കി കൗശലും. ജൂഹുവില്‍ സമുദ്രത്തിന് മുഖമായി വരുന്ന അപ്പാര്‍ട്ടുമെന്റിലാണ് വിക്കിയും കത്രീനയും താമസിക്കുന്നത്. ഇവിടുത്തെ കറന്റ് ബില്ല് എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.