ആരാധകരുടെ കിങ് ഖാനായ ഷാരൂഖ് ബോളിവുഡ് അഭിനയ ജീവിതത്തിന്‍റെ 31ാം വർഷം പൂർത്തിയാക്കുകയാണ്.1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വാർഷികത്തിന്‍റെ ഭാഗമായി ആരാധകർക്കായി ഞായറാഴ്ച്ച ‘ആസ്ക് എസ്.ആർ.കെ’ സെഷൻ താരം സംഘടിപ്പിച്ചിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് ഇതിലൂടെ താരം മറുപടി പറഞ്ഞു.
തന്റെ പുതിയ ചിത്രം ജവാൻ, വിമർശനങ്ങളെ നേരിടുന്ന രീതി, പുകവലി ശീലത്തെ കുറിച്ചെല്ലാം ഷാരൂഖ് ആസ്ക് എസ്.ആർ.കെയിൽ സംസാരിച്ചു. ‘ദീവാന തിയേറ്ററിലെത്തിയിട്ട് ഇന്നേയ്ക്ക് 31 വർഷങ്ങളാകുന്നു. ഇതുവരേയ്ക്കും വളരെ നല്ലൊരു യാത്രയായിരുന്നത്. എല്ലാവർക്കും ഒരുപാട് നന്ദി, ഷാരൂഖ് കുറിച്ചു. ദീവാനയിൽ റിഷി കപൂർ, ദിവ്യ ഭാരതി എന്നിവർക്കൊപ്പമാണ് ഷാരൂഖ് വേഷമിട്ടത്. ആദ്യ ചിത്രത്തിലെ ഓർമകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, ദിവ്യാജിയ്ക്കും രജ്ജിയ്ക്കുമൊപ്പം പ്രവർത്തിക്കാനായത് ഏറെ സന്തോഷം എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
ചിത്രത്തിൽ ഷാരൂഖിന്റെ ആദ്യ ഷോർട്ട് കൂട്ടുകാർക്കൊപ്പം ബൈക്കിൽ വരുന്നതാണ്. നിങ്ങളുടെ തന്നെ ആ രാജകീയ വരവ് കാണുമ്പോൾ ഇപ്പോഴെന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് മുപ്പത്തിയൊന്ന് വർഷങ്ങളായെങ്കിലും ഇന്നും ആ രംഗങ്ങൾ എനിക്ക് രോമാഞ്ചം നൽകുന്നെന്നാണ് ഷാരൂഖ് പറഞ്ഞത്.
ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്ന് പറഞ്ഞ യുവതിയ്ക്കും ഷാരൂഖ് മറുപടി നൽകി. “സർ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” അവർ കുറിച്ചു. “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്,” ഷാരൂഖ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനത്തിൽ ‘ഛയ്യ ഛയ്യ’ എന്ന ഗാനം മുഴങ്ങി കേട്ടതിനെ കുറിച്ചും ചോദ്യങ്ങൾ വന്നു. “സർ മോദിജീ യു എസിലെത്തിയപ്പോൾ അദ്ദേഹത്തെ ഗ്രീറ്റ് ചെയ്തത് ഛയ്യ ഛയ്യ എന്ന ഗാനമാണ്. അതിനെ കുറിച്ച് സറിന് എന്തു തോന്നുന്നു?” ഒരാൾ കുറിച്ചു. “എനിക്ക് നൃത്തം ചെയ്യണമെന്ന് തോന്നി്, പക്ഷെ അങ്ങോട്ടേയ്ക്ക് ട്രെയിൻ കയറ്റിവിടില്ലലോ? എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
ഷാരൂഖിന്റെ പുതിയ ചിത്രം ജവാൻ സെപ്തംബർ ഏഴിന് തിയേറ്ററുകളിലെത്തുകയാണ്. അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.