സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുളള വെളിപ്പെടുത്തലുമായി നടന്മാരായ ഷമ്മി തിലകനും ഗോകുൽ സുരേഷും രംഗത്ത് എത്തിയിരിക്കുകയാണ്.
'ചിത്രത്തിൽ ദുൽഖറിന്റെ അച്ഛനായ കൊത്ത രവി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പ്രധാനമായും ചിത്രീകരിച്ചത് രാമേശ്വരം, കാരക്കുടി എന്നിവിടങ്ങളിലെ മനോഹരമായ സ്ഥലങ്ങളിലാണ്. പ്രേക്ഷകരെ സസ്പെൻസിൽ നിർത്തിക്കൊണ്ടാണ് ആഖ്യാനം വിവിധ കാലഘട്ടങ്ങളിലേക്ക് വ്യാപിക്കുന്നുത്. കൂടാതെ അദ്ദേഹം രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ സിനിമയിലെത്തുന്നുണ്ട് . എന്നിരുന്നാലും, സർപ്രൈസ് എന്ന ഘടകം നിലനിർത്തുന്നതിനായി ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല -ഷമ്മി തിലകൻ പറഞ്ഞു.
സംവിധായകൻ ജോഷിയുമായുള്ള ചിത്രങ്ങളിൽ സാധാരണഗതിയിൽ തന്റെ കഥാപാത്രങ്ങളെ കുറിച്ച് ഇടനിലക്കാർ വഴി അറിയിക്കാറുണ്ടെങ്കിലും ജോഷി തന്നെ നേരിട്ട് 'പ്രജ', 'പാപ്പൻ' എന്നിവയ്ക്കായി സമീപിച്ചിരുന്നു. 'പാപ്പനെ' കുറിച്ച് ചർച്ച ചെയ്യാൻ ജോഷി വിളിച്ചപ്പോൾ, അഭിലാഷിന്റെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രത്തെക്കുറിച്ചും അറിയിച്ചതായി ഷമ്മി തിലകൻ പറഞ്ഞു. കഥയും തിരക്കഥയും കേട്ടു കഴിഞ്ഞപ്പോൾ കിങ് ഓഫ് കൊത്തയോടൊപ്പമുള്ള ആവേശം വർധിച്ചു. അഭിലാഷ് ജോഷിയുടെ മേക്കിങ് രീതി വേറെ ലെവൽ ആണെന്നും ജോഷി സാറുമായി താരതമ്യം അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകൾ വച്ച് നോക്കുകയാണെങ്കില്‍ അത്രയേറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് കിങ് ഓഫ് കൊത്തയിൽ അവതരിപ്പിരക്കുന്നത്. വളരെ റിസ്ക് എടുത്തു ദുൽഖർ ചെയ്ത ചിത്രമാണിത്. സാമ്പത്തികമായാലും സിനിമയിലായാലും ദുൽഖർ നല്ല ആത്മവിശ്വാസത്തോടെ തന്നെ ആ ഒരു റിസ്ക് ഏറ്റെടുത്തു എന്നാണ് തോന്നിയിട്ടുള്ളത് - ഗോകുൽ പറഞ്ഞു
വൻ താരനിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഇഴചേരുന്ന മാസ്സ് ചിത്രം ഹൈ ബഡ്ജറ്റിൽ സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ഓണക്കാലത്ത് തിയേറ്ററിൽ തീപാറിക്കുമെന്നുറപ്പ് നൽകിയാണ് കിങ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും പുറത്തുവരുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.