ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഷാരൂഖ് ഖാനും; ബോളിവുഡ് താരങ്ങളിൽ ഒന്നാമത്

7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യൻ സിനിമ സൂപ്പർതാരം ഷാരൂഖ് ഖാൻ 2024-ലെ ഹുറൂൺ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവർ ലീഡ് ചെയ്യുന്ന പട്ടികയിലാണ് ഷാരൂഖ് ഖാൻ  ഇടം നേടിയത്.സിനിമക്കപ്പുറത്തേക്ക് ഒരു ബിസിനസ്കാരൻ കൂടിയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻടെർടെയ്ൻമെന്‍റിന്‍റെയും ഈ വർഷത്തെ ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഓഹരിയും അദ്ദേഹത്തിന്‍റെ വർദ്ധിച്ചുവരുന്ന സമ്പത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാനെ കൂടാതെ, ജൂഹി ചൗള, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിൽ നിന്നും പട്ടികയിൽ ഇടം ലഭിച്ചവരിൽ ഒന്നാമതാണ് ആരാധകരുടെ 'കിംഗ്' ഖാന്‍റെ സ്ഥാനം. നടിയും ബിസിനസുകാരിയുമായ ജൂഹി ചൗളയുടെ ആസ്തി 4,600 കോടി രൂപയും നടൻ ഹൃത്വിക് റോഷന്റെ ആസ്തി 2,000 കോടി രൂപയുമാണ്. ഷാരൂഖ് ഖാന്‍റെ ബിസിനസ്സ് പങ്കാളിയായ ജൂഹി ചൗള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹ ഉടമയാണ്.

ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ നാലാമതുള്ളത് അമിതാഭ് ബച്ചനും കുടുംബവുമാണ്. 2024-ൽ 1,600 കോടി രൂപയാണ് അവരുടെ സമ്പത്ത്. 1400 കോടിയുമായി സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് അഞ്ചാം സ്ഥാനത്ത്. അദ്ദേഹത്തിന്‍റെ പ്രൊഡക്ഷൻ ഹൗസായ ധർമ്മ പ്രൊഡക്ഷൻസാണ് സമ്പത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളത്. മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തി.

Tags:    
News Summary - Sharukh khan became india's third richest man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.