നാഗവല്ലിക്ക് പടക്കം പേടി! രസകരമായ വിഡിയോയുമായി ശോഭന

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ശോഭന. തന്റെ നൃത്തവിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശോഭനയുടെ ഒരു രസകരമായ വിഡിയോയാണ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ കഷ്ടപ്പെടുന്ന നടിയെയാണ് വിഡിയോ കാണുന്നത്. ആദ്യത്തെ രണ്ട് ശ്രമങ്ങളും പാളി പോകുന്നുണ്ട്. മൂന്നാമത്തെ പ്രാവശ്യമാണ് പടക്കം പൊട്ടിക്കൽ മിഷൻ വിജയിക്കുന്നത്.

പടക്കവുമായി റോഡിലെത്തുന്ന ശോഭനയെയാണ് ആദ്യം വിഡിയോയിൽ കാണുന്നത്. ആദ്യം ധൈര്യപൂർവം കത്തിക്കുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെടുന്നു. രണ്ടാമതും ശ്രമിക്കുന്നുണ്ട്. എന്നാൽ അതും ലക്ഷ്യം കണ്ടില്ല. മൂന്നാമത്തെ ശ്രമത്തിലാണ് വിജയം കണ്ടത്. പടക്കത്തിൽ തീ പിടിച്ചതിന് പിന്നാലെ അവിടെന്ന് ഓടി രക്ഷപ്പെടുന്നുണ്ട്. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതുചെയ്തിരുന്നതെന്നും അവരെ മിസ് ചെയ്യുവെന്നും കുറിച്ചുകൊണ്ടാണ് ശോഭന വിഡിയോ പങ്കുവെച്ചത്.

രസകരമായ കമന്റുകളാണ് ശോഭനയുടെ വിഡിയോക്ക് ലഭിക്കുന്നത്. ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു,നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഓടുന്നത്, പടക്കം പൊട്ടി തീർന്നപ്പോഴേക്കും ചേച്ചി അടുത്ത ജില്ലയിലെത്തി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

 സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്  ശോഭന. ഒരു ഇടവേളക്ക്  ശേഷം  അഭിനയിച്ച വരനെ ആവശ്യമുണ്ട്  എന്ന ചിത്രത്തിലെ പ്രകടനം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.   അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി,  ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ  അവതരിപ്പിച്ചത്.



Tags:    
News Summary - Shobana Shares Funny Diwali Celebration Video, went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.