പെഗാസസ് ഫോൺ ചോർത്തൽ നടപടിയിൽ വിമർശനവുമായി നടൻ സിദ്ധാർഥ്. ആരോഗ്യ സേതു ആപ് സർക്കാർ നിർബന്ധമാക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമായില്ലേയെന്ന് സിദ്ധാർഥ് ട്വീറ്റിലൂടെ ചോദിച്ചു.
എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു പോലുള്ള ആപ്പുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന് നിങ്ങള്‍ക്കിപ്പോൾ മനസിലായില്ലേ ? അവര്‍ നുണ പറയുകയും രഹസ്യമായി നമ്മെ ചാരപ്രവർത്തനം നടത്തുകയും ചെയ്യും. അതിനാൽ തന്നെ എന്തുകൊണ്ടെന്ന ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കണം.
രാഹുൽഗാന്ധി, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, വ്യവസായികൾ തുടങ്ങിയ പ്രമുഖരുടെ ഫോൺ പെഗാസസ് മാൽവെയർ ഉപയോഗിച്ച് ചോർത്തിയെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കൺസോർഷ്യമാണ് ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.